ബീജിംഗ്: ചൈനയിലെ വടക്കന്‍ ഷാന്ക്സി പ്രവിശ്യയില്‍ റസ്റ്ററന്റിലുണ്ടായ സ്ഫോടനത്തില്‍ 14 പേര് മരിച്ചു. 47 പേര്‍ക്കു പരുക്ക്. സിന്ജോങ്ങിലെ ഷോയാങ് കൗണ്ടിയിലെ ഹോട്ട്പോട്ട് റസ്റ്റോറന്റിl ഇന്നലെ രാത്രിയായിരുന്നു സ്ഫോടനം നടന്നത്.
പാചകവാതകം ചോര്‍ന്നതാണു സ്ഫോടനത്തിനു കാരണമെന്നു പോലീസ് അറിയിച്ചു. സ്ഫോടനത്തിന്റെ ആഘാതത്തില്‍ രണ്ടു നില റസ്റ്ററന്റ് പൂര്‍ണമായും തകര്‍ന്നു. സമീപത്തെ കടകള്‍ക്കും കേടുപാടു പറ്റി. 20 മീറ്റര്‍ അകലെവരെയുള്ള സ്ഫോടനത്തിന്റെ ആഘാതം അനുഭവപ്പെട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: