മുംബൈ: ഐഎസ്എല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ തകര്‍ന്ന കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് എവേ മത്സരത്തില്‍ മുംബൈ സിറ്റി എഫ്സിയെ നേരിടും. രാത്രി 7.30 ന് മുംബൈ ഫുട്ബോള്‍ അരീനയിലാണ് കിക്കോഫ്.
ബ്ലാസ്റ്റേഴ്സിന് ഈ സീസണില്‍ ഒറ്റ വിജയം മാത്രമാണ് നേടാനായത്. നാലു മത്സരങ്ങളില്‍ തോല്‍വി ഏറ്റുവാങ്ങി. ആറു മത്സരങ്ങളില്‍ സമനില പിടിച്ചു. പതിനൊന്ന് മത്സരങ്ങളില്‍ ഒമ്പത് പോയിന്റുമായി എട്ടാം സ്ഥാനത്ത് നില്ക്കുന്ന ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫിലേക്കുളള വഴികള്‍ അടഞ്ഞു കഴിഞ്ഞു.
അതേമസയം, മുംബൈ സിറ്റി ഈ സീസണില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചു വരുന്നത്. പതിനൊന്ന് മത്സരങ്ങളില്‍ ആറ് ജയവും മൂന്ന് സമനിലയും രണ്ട് തോല്‍വിയും ഏറ്റുവാങ്ങിയ അവര്‍ 21 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്്. പ്ലേ ഓഫില്‍ കളിക്കാന്‍ അവര്‍ക്ക് യോഗ്യത ലഭിക്കുമെന്ന് ഉറപ്പായി.
എവേ മത്സരത്തില്‍ എഫ്സി ഗോവയോട് തോറ്റതിനുശേഷം മുംബൈ കളിച്ച ഏഴു മത്സരങ്ങളിലും തോല്‍വി അറിഞ്ഞിട്ടില്ല.
അവസാന മത്സരത്തില്‍ ശക്തരായ ബെംഗളൂരു എഫ്സിയെ സമനിലയില്‍ പിടിച്ചുനിര്‍ത്തിയതിന്റെ ആത്മവിശ്വാസവുമായണ് മുംബൈ സിറ്റി ഇന്ന് കളിക്കളത്തിലിറങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: