റിയലിനെ തളച്ച് ഗോകുലം

Saturday 15 December 2018 9:54 pm IST
" ഗോകുലം കേരള എഫ്‌സി-റിയല്‍ കശ്മീര്‍ മത്സരത്തില്‍ നിന്ന് "

കോഴിക്കോട്: ഐ ലീഗില്‍ തുടര്‍ച്ചയായ നാലാംജയം പ്രതീക്ഷിച്ച്ഗ്രൗണ്ടിലിറങ്ങിയ റിയല്‍ കശ്മീരിനെ സമനിലയില്‍ തളച്ച് ഗോകുലം കേരള എഫ്‌സി.  ഇരുടീമുകളും ഓരോഗോള്‍ വീതം നേടി . 20-ാം മിനിറ്റില്‍ പ്രീതംസിംഗാണ് ഗോകുലത്തിന് വേണ്ടി ഗോള്‍ നേടിയത്.  69-ാം മിനിറ്റില്‍ സുജന്ദ്രസിംഗ് ഗോള്‍ മടക്കി. 

ഈസ്റ്റ് ബംഗാളിനെ നേരിട്ട ടീമില്‍ നിന്ന് കാര്യമായ മാറ്റങ്ങോളെടെയാണ് ഗോകുലം കേരള എഫ്‌സി  കളിക്കിറങ്ങിയത്. നായകനും ഗോള്‍കീപ്പറുമായ ഷിബിന്‍രാജ് സര്‍വ്വീസസിലേക്ക് മടങ്ങിയതിനാല്‍ മുന്‍ ദല്‍ഹി ഡയനാമോസ് താരം അര്‍ണബ് ദാസാണ് വലകാത്തത്. നിലവില്‍ ഗോകുലം പോയിന്റ് നിലയില്‍ ആറാംസ്ഥാനത്താണ്. ജയം നേടാനായില്ലെങ്കിലും ഒരു സ്ഥാനം മെച്ചപ്പെടുത്തി റിയല്‍ കാശ്മീര്‍ ലീഗില്‍ രണ്ടാംസ്ഥാനത്തെത്തി. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ഇന്ത്യന്‍ ആരോസുമായാണ് ഗോകുലത്തിന്റെ അടുത്ത മത്സരം. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.