എരുമേലി: ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിനെത്തിയ ഭിന്നലിംഗക്കാരെ പോലീസ് തിരിച്ചയച്ചു. ഇവരോട് സ്ത്രീവേഷം മാറ്റണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇത് നിരസിച്ചതോടെയാണ് ഭിന്നലിംഗക്കാരെ തിരിച്ചയച്ചത്.
രഞ്ജു, അനന്യ, അവന്തിക, തൃപ്തി ഷെട്ടി എന്നിങ്ങനെ നാലുപേരാണ് അയ്യപ്പദര്‍ശനത്തിനായി പുലര്‍ച്ചെ എത്തിയത്. ദര്‍ശനത്തിന് പോലീസ് സംരക്ഷണം വേണമെന്ന് ഇവര്‍ നേരത്തെ പോലീസിനോട് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ തങ്ങള്‍ക്ക് സംരക്ഷണം നല്കാന് സാധിക്കില്ലെന്ന് പോലീസ് പറഞ്ഞതായി ഭിന്നലിംഗക്കാര്‍ അറിയിച്ചു. വേഷം മാറാന്‍ തയ്യാറല്ലെന്ന് പറഞ്ഞപ്പോള്‍ പോകാന്‍ അനുവദിച്ചില്ല. മാനസ്സികമായി തങ്ങളെ പീഡിപ്പിക്കുകയാണ് പോലീസ് ചെയ്തതെന്നും അവര്‍ കുറ്റപ്പെടുത്തി.
അതേസമയം ഭക്തരായ ഭിന്നലിംഗക്കാര്‍ ശബരിമലയില്‍ പ്രവേശിക്കുന്നതിനെ ശബരിമല കര്‍മ്മ സമിതി സ്വാഗതം ചെയ്തു. ഇത് ആചാര ലംഘനമല്ലെന്നും സമിതി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: