ശ്രീനഗര്‍ : ജമ്മുകശ്മീര്‍ അടിസ്ഥാന വിദ്യാഭ്യാസത്തിനുള്ള ബജറ്റിന് ഗവര്ണവര് സത്യപാല്‍ മാലിക് അംഗീകാരം നല്കി. 2019- 20 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ബജറ്റിനാണ് ഗവര്‍ണര്‍ തലവനായ സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് കൗണ്‍സില്‍ അനുമതി നല്‍കിയിരിക്കുന്നത്.
കായിക മേഖലയുടെ വികസനത്തിനായി മാത്രം 350 കോടിയാണ് ബജറ്റില്‍ അനുവദിച്ചിരിക്കുന്നത്. യുവാക്കള്‍ക്കായാണ് ബജറ്റില്‍ പ്രാധാന്യം നല്‍കിയിട്ടുള്ളത്.
മൊത്തം 89,000 കോടിയുടെ ബജറ്റിനാണ് അംഗീകാരം നല്‍കിയിട്ടുള്ളത്. കൂടാതെ ലഡാക്കില്‍ പുതിയ സര്വ്വകാലാശാലയ്ക്കും, 40 പുതിയ കോളേജുകള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. ഇതിനായി മാ്തരം 250 കോടിയാണ് നീക്കിവെച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: