ചെന്നൈ: സ്കൂള്‍ ചുമരിലെ പ്രണയ സന്ദേശത്തില്‍ പേര് കണ്ടതിനെ തുടര്‍ന്ന് തമിഴ്നാട്ടിലെ അഞ്ച് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വില്ലുപുരം ജില്ലയിലെ ട്രൈബല്‍ ബോര്‍ഡിങ് സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ അഞ്ചു പേരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അരളി വിത്ത് പൊടിച്ച് അതില്‍ എലി വിഷം ചേര്‍ത്ത് കഴിച്ചായിരുന്നു വിദ്യാര്‍ത്ഥികളുടെ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പൊലീസ് അറിയിച്ചു. ഏഴാം ക്ലാസ്സില്‍ പഠിക്കുന്നവരാണ് അഞ്ചുപേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: