റായ്പൂര്‍ : പിസിസി അധ്യക്ഷന്‍ ഭൂപേഷ് ഭാഗലിനെ ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. റായ്പൂരില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
ഭൂപേഷ് ഭാഗല്‍, അംബികര്പൂര് എംഎല്‍എ ടിഎസ് സിങ് ദിയോ, താമ്രാജ് സാഹു, ചരണ്‍ ദാസ് മഹന്ത് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് എന്നീ പേരുകളാണ് പരിഗണിച്ചിരുന്നത്. പിന്നീട് അംഗങ്ങളെല്ലാം ഒറ്റക്കെട്ടായി ഭാഗലിന്റെ പേര് അറിയിക്കുകയായിരുന്നു. തിങ്കളാഴ്ച സത്യപ്രജ്ഞ ചെയ്ത് ഭാഗല്‍ അധികാരമേല്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: