പത്തനംതിട്ട: ശബരിമല സന്നിധാനത്ത് മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഇനിമുതല്‍ പതിനെട്ടാം പടിക്കുമുകളില്‍ ചിത്രം എടുക്കുന്നതിനും നിയന്ത്രണം ഉണ്ടാകും. ദേവസ്വം ബോര്‍ഡാണ് ഇതുസംബന്ധിച്ചുള്ള നിയമങ്ങള്‍ കര്‍ശ്ശനമാക്കുന്നത്.
ഇനിമുതല്‍ വര്‍ഷത്തില്‍ എഴ് തവണ മാത്രമേ സന്നിധാനത്തെ ചിത്രങ്ങള്‍ എടുക്കാന്‍ സാധിക്കൂ എന്നും നിയമം കൊണ്ടുവരും.
സന്നിധാനത്ത് മൊബൈല്‍ കൊണ്ടുപോകുന്നതിനും നിയന്ത്രണം കൊണ്ടുവരും. ഭക്തരുടെ മൊബൈല്‍ വലിയ നടപ്പന്തലില്‍ വാങ്ങി സൂക്ഷിക്കും. ടോക്കണ്‍ അടിച്ചുകിട്ടിയാല്‍ ഉടന്‍ ഇതിനുള്ള പ്രത്യേക കൗണ്ടര്‍ ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ദേവസ്വം ബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: