വാഷിങ്ടണ്‍ : കാനഡയില്‍ നിന്നും ലോകത്തിലെ ഏറ്റവും വലിയ വജ്രം കണ്ടെടുത്തു. വടക്കന്‍ കാനഡയിലെ ഡയവിക് എന്ന ഖനിയില്‍ നിന്നാണ് 552 കാരറ്റുള്ള ഈ വജ്രം കണ്ടെടുത്തത്. മഞ്ഞ നിറത്തിലുള്ള ഈ അപൂര്‍വ്വ വജ്രത്തിന് കൊഴിമുട്ടയുടെ വലിപ്പമുണ്ട്.
ഡയവിക്കില് നിന്ന് ഇതിനുമുമ്പ് പയര്‍ എന്നറിയപ്പെടുന്ന 187.7 കാരറ്റ് വജ്രം കണ്ടെടുത്തിരുന്നു. ഇതിനേക്കാള്‍ മൂന്നിരട്ടി വലിപ്പമുള്ളതാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. അപൂര്‍വ്വ വജ്രത്തിന്റെ മൂല്യം കണക്കാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
ഡൊമീനിയന്‍ കമ്പനിയാണ് ഡയവിക്കില് ഖനനം നടത്തുന്നത്. ഇതുവരെ 30 വലിയ വജ്രങ്ങള്‍ ഇവര്‍ക്ക് ഇവിടെ നിന്ന് കണ്ടെടുക്കാനായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: