തിരുവനന്തപുരം : തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ നഗരങ്ങളില്‍ ഡീസല്‍ ഓട്ടോറിക്ഷകള്ത്ത് നിരോധനം കൊണ്ടുവരുന്നു. 15 വര്‍ഷത്തിലധികം പഴക്കമുള്ള ഓട്ടോകള്‍ക്കാണ് നിയന്ത്രണം കൊണ്ടുവരുന്നത്. ആദ്യഘട്ടത്തില്‍ ഭാരത് സ്റ്റേറ്റേജ് 1, 2 വിഭാത്തില്‍പെട്ട ഡീസല്‍ ഓട്ടോകള്‍ക്കാണ് ആദ്യം നിരോധനം കൊണ്ടുവരുന്നത്.
പരിസ്ഥിതി മലിനീകരണ നിയന്ത്രിച്ച് പകരം വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഈ നടപടി. 2020നകം ഈ വാഹനങ്ങള്‍ വൈദ്യുതിയിലേക്കോ സിഎന്‍ജിയിലേക്കോ മാറ്റാനാണ് പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിര്‍ദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: