പോര്‍ട്ടോ: പോര്‍ച്ചുഗലില്‍ മെഡിക്കല്‍ സംഘം സഞ്ചരിച്ച ഹെലികോപ്ടര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ നാലു പേര് കൊല്ലപ്പെട്ടു. പോര്‍ച്ചുഗീസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ ഏജന്‍സിയുടെ ഹെലിക്കോപ്ടറാണ് അപകടത്തില്‍ പെട്ടത്.
സാല്ടോയില് വെച്ചുണ്ടായ അപകടത്തില്‍ രണ്ട് പൈലറ്റുമാരും, ഡോക്ടറും, പാരമെഡിക്കല്‍ ഉദ്യേഗസ്ഥനുമാണ് കൊല്ലപ്പെട്ടത്. മോശം കാലാവസ്ഥയാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: