അയ്യപ്പഭക്തന്റെ ദുരൂഹമരണം ക്രൈംബ്രാഞ്ച് അന്വേഷിക്കണം: വിഎച്ച്പി

Monday 17 December 2018 1:06 am IST

കൊച്ചി: രണ്ടുമാസം മുമ്പ് നിലക്കലിലെ സമരത്തിനിടെയുണ്ടായ ശിവദാസന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് വിഎച്ച്പി. സംഭവത്തില്‍ അന്വേഷണം ശരിയായ ദിശയിലല്ല നടക്കുന്നത്. യാഥാര്‍ഥ്യം പുറത്തുകൊണ്ടുവരാന്‍ ക്രൈംബ്രാഞ്ച് അന്വേഷണം അനിവാര്യമാണെന്നും സംസ്ഥാന പ്രചാര്‍ പ്രമുഖ് എന്‍.ആര്‍. സുധാകരന്‍ ആവശ്യപ്പെട്ടു. 

നിലയ്ക്കലില്‍ പോലീസ് നടത്തിയ ആക്രമണത്തിന്റെ ബലിയാടാണ് ശിവദാസന്‍. താടിയെല്ലും വാരിയെല്ലും തകര്‍ന്നാണ് മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മരണം നടന്ന് രണ്ട് മാസം പിന്നിട്ടിട്ടും പോലീസിന് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.