ബെല്‍ജിയത്തിന് ലോകകപ്പ് ഹോക്കി കിരീടം

Monday 17 December 2018 2:36 am IST

ഭുവനേശ്വര്‍: ബെല്‍ജിയത്തിന് ലോകകപ്പ് ഹോക്കി കിരീടം. സഡന്‍ഡെത്തില്‍ വിധിയെഴുതിയ കലാശക്കളിയില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഹോളണ്ടിനെ തോല്‍പ്പിച്ചു. നിശ്ചിത സമയത്തും ഷൂട്ടൗട്ടിലും ഇരു ടീമുകളും സമനില പാലിച്ചു. 

തുടര്‍ച്ചയായ രണ്ട് തവണ ജേതാക്കളായ ഓസ്‌ട്രേലിയ  മൂന്നാം സ്ഥാനം നേടി.  ലൂസേഴ്‌സ് ഫൈനലില്‍ അവര്‍ ഒന്നിനെതിരെ എട്ട് ഗോളുകള്‍ക്ക് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി.

ടോം ക്രെയ്ഗിന്റെ ഹാട്രിക്കാണ് ഓസീസിന് അനായാസ വിജയമൊരുക്കിയത്. ഒമ്പത്, 19, 34 മിനിറ്റുകളിലാണ് ക്രെയ്ഗ് ഗോളുകള്‍ നേടിയത്. ജെര്‍മി ഹേവാര്‍ഡ് രണ്ട് ഗോളും ബ്ലേക്ക് ഗോവേഴ്‌സ്, ട്രെന്റ് മിറ്റണ്‍, ടിം ബ്രാന്‍ഡ് എന്നിവര്‍ ഓരോ ഗോളും നേടി. ബാറി മിഡില്‍ട്ടണാണ് ഇംഗ്ലണ്ടിന്റെ ആശ്വാസ ഗോള്‍ നേടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.