സഞ്ജയ് ദത്തിന് വിദേശയാത്രയ്ക്ക് അനുമതി

Friday 22 July 2011 2:08 pm IST

ന്യൂദല്‍ഹി: ബോളിവുഡ് താരവും 1993 ലെ മുബൈ സ്ഫോടനക്കേസിലെ പ്രതിയുമായ സഞ്ജയ് ദത്തിന് വിദേശയാത്ര നടത്താന്‍ സുപ്രീംകോടതിയുടെ അനുമതി. സിനിമ ചിത്രീകരണത്തിന്റെ ഭാഗമായാണ് വിദേശയാത്രയ്ക്കു കോടതി അനുമതി നല്‍കിയത്. ജസ്റ്റിസുമാരായ പി. സദാശിവം, ബി.എസ്. ചൗഹാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് അനുമതി നല്‍കിയത്. 2011 ജനുവരി 10 മുതല്‍ ജൂണ്‍ വരെയാണ് അനുമതി. യാത്രയ്ക്കു ശേഷം പാസ്‌പോര്‍ട്ട് തിരിച്ചേല്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. മുംബൈ സ്ഫോടന കേസില്‍ പ്രതിയായശേഷം വിദേശയാത്രകള്‍ക്കു കോടതി വിദേശ യാത്രകള്‍ക്ക് അനുമതി നിഷേധിച്ചിരുന്നു. എകെ 47 തോക്ക് കൈവശം വച്ചതിനാണ് 2006 നവംബറില്‍ പ്രത്യേക ടാഡ കോടതി സഞ്ജയ് ദത്തിനെ പ്രതിയാക്കിയത്. കേസില്‍ ആറു വര്‍ഷം തടവ് ശിക്ഷ ലഭിച്ചിരുന്നു. 2007ല്‍ ജാമ്യത്തിലിറങ്ങി.