പുതിയ പോസ്റ്ററുമായി തട്ടുംപുറത്ത് അച്യുതന്‍

Monday 17 December 2018 3:20 pm IST

കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് തട്ടുംപുറത്ത് അച്യുതന്‍. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു.എം സിന്ധുരാജ് തിരക്കഥയൊരുക്കുന്ന ചിത്രം പ്രണയ-ഹാസ്യ-കുടുംബ ചിത്രമായാണ് ഒരുക്കിയിരിക്കുന്നത്. പുള്ളിപ്പുലിയും ആട്ടിന്‍കുട്ടികളും എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായ ഷെബിന്‍ ബക്കര്‍ ആണ് നിര്‍മാണം.

ലാല്‍ ജോസിന്റെ ഇരുപത്തിനാലാമത്തെ ചിത്രമാണ്. കുഞ്ചാക്കോ ബോബന്‍-ലാല്‍ ജോസ് കൂട്ടുകെട്ടിലുള്ള മൂന്നാമത്തെ ചിത്രവും. ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കിയ എല്‍സമ്മ എന്ന ആണ്‍കുട്ടി, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്നീ ചിത്രങ്ങളിലാണ് ഇതിനു മുന്‍പ് ഇരുവരും ഒന്നിച്ചത്. വിജയരാഘവന്‍, നെടുമുടി വേണു, ഹരീഷ് കണാരന്‍, കൊച്ചു പ്രേമന്‍, രാജേഷ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഒട്ടേറെ പുതുമുഖ നായികമാരെ മലയാളത്തിന് സമ്മാനിച്ച സംവിധായകനാണ് ലാല്‍ജോസ്. സംവൃത സുനിലും നമിതാ പ്രമോദും ആന്‍ അഗസ്റ്റിനുമൊക്കെ അക്കൂട്ടത്തില്‍പ്പെടും. 'തട്ടുംപുറത്ത് അച്യുതനി'ലും ഒരു പുതിയ നായികയെ അവതരിപ്പിക്കുകയാണ് ലാല്‍ജോസ്. നര്‍ത്തകി കൂടിയായ ശ്രവണയാണ് ചിത്രത്തില്‍ ചാക്കോച്ചന്റെ നായികയാവുന്നത്. സംവിധായകന്‍ ബാബു നാരായണന്റെ മകളാണ് ശ്രവണ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.