പാക്ക് മുദ്രാവാക്യങ്ങളെഴുതിയ പച്ച ബലുണുകള്‍ കണ്ടെത്തി

Monday 17 December 2018 5:43 pm IST

കുരുക്ഷേത്ര: ഹരിയാനയില്‍ അന്താരാഷ്ട്ര ഗീതാ മഹോത്സവം നടക്കുന്നതിന് സമീപത്തു നിന്ന് 'പാക്കിസ്ഥാന്‍ സിന്ദാബാദ്' എന്ന മുദ്രാവാക്യത്തോടു കൂടി പച്ച നിറത്തിലുള്ള ബലൂണുകള്‍ കണ്ടെത്തി. 

കളിച്ചു കൊണ്ടിരുന്ന കുട്ടികളുടെ കൈവശമാണ് ബലൂണുകള്‍ ഉണ്ടായിരുന്നത്. സെക്യൂരിറ്റി ജീവനക്കാരന്റെ പരാതിയില്‍ കുരുക്ഷേത്ര പോലീസ് അന്വേഷണം ആരംഭിച്ചു.

ഇതേ ബലൂണുകളുമായി യുവാക്കളെയും കണ്ടിരുന്നു. എന്നാല്‍ അവരെ പിന്‍തുടരാന്‍ സാധിച്ചില്ലെന്നും പോലീസ് ചെക്ക് പോസ്റ്റിനു സമീപത്ത് ഒരു ബലൂണ്‍ വലിച്ചെറിഞ്ഞ രീതിയില്‍ കണ്ടെത്തിയിരുന്നതായും പോലീസ് പറഞ്ഞു. 

കുറ്റവാളികളെ കണ്ടെത്തുന്നതിനായി ബലൂണുകള്‍ കണ്ടെത്തിയ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.