ന്യൂദല്‍ഹി: ചെയ്ത എല്ലാ പാപങ്ങള്‍ക്കും കോണ്‍ഗ്രസ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി. സിഖ് കൂട്ടക്കൊലക്കേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിനെ ദല്‍ഹി ഹൈക്കോടതി ജീവപര്യന്തം ശിക്ഷിച്ചതിനോടു പ്രതികരിക്കുകയായിരുന്നു ജെയ്റ്റ്ലി.
കൂട്ടക്കൊലയില്‍ പങ്കുണ്ടെന്ന് സിഖ് സമൂഹം വിശ്വസിക്കുന്ന ഒരാളെ മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് സത്യപ്രതിജ്ഞ ചെയ്യിച്ച ദിവസം തന്നെ ഈ വിധി വന്നത് വിരോധാഭാസമാണെന്നും കമല്‍നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രിയായതിനെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.
വൈകി വന്ന വിധിയാണിത്. 1984ലെ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ചെയ്ത പാപങ്ങള്‍ക്ക് ഗാന്ധി കുടുംബം ശിക്ഷ അനുഭവിക്കും. സിഖ് കലാപത്തിന്റെ ഇരകള്‍ക്ക് കോണ്‍ഗ്രസ് നീതി നിഷേധിച്ചപ്പോള്‍ എന്‍ഡിഎ സര്‍ക്കാര്‍ നീതി നടപ്പാക്കി, ജെയ്റ്റ്ലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: