തിരൂര്‍: മഞ്ജു വാര്യരെ കണ്ടല്ല വനിതാ മതില് പ്രഖ്യാപിച്ചതെന്ന് മന്ത്രി എം.എം. മണി. വനിതാ മതിലില്‍ നിന്ന് പിന്മാറുകയാണെന്ന മഞ്ജുവിന്റെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു മണി.
മഞ്ജു വാര്യര്‍ പിന്മാറിയത് മതിലിനെ ഒരു തരത്തിലും ബാധിക്കില്ല. വനിതാ മതിലിലൂടെ ഗിന്നസ് ബുക്ക് ലക്ഷ്യമിടുന്നുണ്ടെന്നും മണി പറഞ്ഞു. മഞ്ജുവിനെ എതിര്‍ത്ത് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയും രംഗത്തുവന്നിട്ടുണ്ട്. മഞ്ജു മതിലില്‍ എന്ത് രാഷ്ട്രീയമാണ് കണ്ടതെന്ന് വ്യക്തമാക്കണം, അവര്‍ ആവശ്യപ്പെട്ടു. വനിതാ മതിലിന് രാഷ്ട്രീയ നിറം വന്നതിനാല്‍ താന്‍ പിന്മാറുകയാണെന്ന് മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: