മുഖ്യമന്ത്രി രാവണന്റെ പ്രതിരൂപം: ശോഭാ സുരേന്ദ്രന്‍

Monday 17 December 2018 7:02 pm IST
വിഭീഷണനും മണ്ഡോദരിയും പറഞ്ഞതു കേള്‍ക്കാതെ ഇറങ്ങിത്തിരിച്ചതിനാലാണ് രാവണന് കടുത്ത വിപത്ത് നേരിടേണ്ടിവന്നത്. അതുപോലെ വിശ്വാസം സംരക്ഷിക്കാന്‍ ആയിരക്കണക്കിന് വനിതകള്‍ തെരുവിലറങ്ങേണ്ട അവസ്ഥവന്നു. ഇത് മുഖ്യമന്ത്രിയുടെ വിനാശത്തിലേക്കാണ് വിരല്‍ ചുണ്ടുന്നതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ രാവണന്റെ പ്രതിരൂപമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. വിഭീഷണനും മണ്ഡോദരിയും പറഞ്ഞതു കേള്‍ക്കാതെ ഇറങ്ങിത്തിരിച്ചതിനാലാണ് രാവണന് കടുത്ത വിപത്ത് നേരിടേണ്ടിവന്നത്. അതുപോലെ വിശ്വാസം സംരക്ഷിക്കാന്‍ ആയിരക്കണക്കിന് വനിതകള്‍ തെരുവിലറങ്ങേണ്ട അവസ്ഥവന്നു. ഇത് മുഖ്യമന്ത്രിയുടെ വിനാശത്തിലേക്കാണ് വിരല്‍ ചുണ്ടുന്നതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. 

ബിജെപിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിവരുന്ന 15-ാം ദിവസത്തെ സമരം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ശോഭാ സുരേന്ദ്രന്‍. സെക്രട്ടേറിയറ്റ് പടിക്കല്‍ ആത്മാഹുതി ചെയ്ത അയ്യപ്പ ഭക്തന്റെ കുടംബത്തിന്റെ ആത്മാഭിമാനത്തെപ്പോലും സര്‍ക്കാര്‍ ചോദ്യം ചെയ്യുന്നു.

പാവപ്പെട്ടവന്റെ പേരില്‍ അധികാരത്തിലേറിയ സര്‍ക്കാരിന് ആര്‍ഭാടത്തിന് കുറവൊന്നും ഇല്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. മഹിള മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷ വി.ടി. രമ അദ്ധ്യക്ഷത വഹിച്ചു. സുശീല മോഹന്‍, അഡ്വ. നിവേദിത, ബിന്ദു വലിയശാല, സിമി ജ്യോതിഷ്, സജീവന്‍, അഡ്വ. എസ്. സുരേഷ് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.