കോട്ടയം: ജോലി നഷ്ടപ്പെട്ടതില്‍ മനംനൊന്ത കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരന് ഡിപ്പോ കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. കോട്ടയം ഡിപ്പോയിലെ എംപാനല്‍ ജീവനക്കാരന് കുട്ടനാട് സ്വദേശി വി.എസ്. നിഷാദാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. കോട്ടയം കെഎസ്ആര്‍ടിസി ബസ്സ്സ്റ്റാന്റിനോട് ചേര്‍ന്നുള്ള ഡിപ്പോ കെട്ടിടത്തില്‍ കയറി നിഷാദ് ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു. ജോലി നഷ്ടപ്പെട്ടതോടെ തന്റെ കുടുംബത്തിന്റെ വരുമാനമാര്‍ഗം നിലച്ചു.
ഇതോടെ ജീവിക്കാന്‍ മാര്‍ഗമില്ലാതായി. ഇതാണ് ആത്മഹത്യക്ക് തീരുമാനിച്ചത്. വീട്ടില്‍ വിളിച്ചറിയിച്ച ശേഷമാണ് ആത്മഹത്യ ചെയ്യാനായി കെട്ടിടത്തിന് മുകളില്‍ കയറിയതെന്നും നിഷാദ് പറഞ്ഞു. തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: