മാലിദ്വീപിന് ഇന്ത്യയുടെ 140 കോടി ഡോളറിന്റെ സഹായം

Monday 17 December 2018 8:12 pm IST
ഉഭയകക്ഷി സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ഇരു രാജ്യങ്ങളുടേയും താത്പര്യങ്ങള്‍ക്ക് ഹാനികരമായ പ്രവര്‍ത്തനങ്ങക്ക് പ്രോത്സാഹനം നല്‍കില്ലെന്നും ചര്‍ച്ചകള്‍ക്ക് ശേഷമുള്ള സംയുക്ത പ്രസ്താവനയില്‍ പ്രധാനമന്ത്രി പറഞ്ഞു.

ന്യൂദല്‍ഹി: മാലിദ്വീപിന് ഇന്ത്യ 140 കോടി ഡോളറിന്റെ സാമ്പത്തിക സഹായം നല്‍കുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ഇന്ത്യ സന്ദര്‍ശിക്കുന്ന മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മൊഹമ്മദ് സോലിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് നരേന്ദ്ര മോദി ഇക്കാര്യം പ്രഖ്യാപിച്ചത്.

കൂടിക്കാഴ്ചയില്‍ വിസ, സമുദ്ര സുരക്ഷ തുടങ്ങി നാലു കരാറുകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പ് വെച്ചു. ഉഭയകക്ഷി സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ഇരു രാജ്യങ്ങളുടേയും താത്പര്യങ്ങള്‍ക്ക് ഹാനികരമായ പ്രവര്‍ത്തനങ്ങക്ക് പ്രോത്സാഹനം നല്‍കില്ലെന്നും ചര്‍ച്ചകള്‍ക്ക് ശേഷമുള്ള സംയുക്ത പ്രസ്താവനയില്‍ പ്രധാനമന്ത്രി പറഞ്ഞു.

മാലിദ്വീപുമായി മികച്ച വ്യാപാര ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും സമുദ്ര സുരക്ഷയുമായി ബന്ധപ്പെട്ട് മേഖലയില്‍ സംയുക്ത പട്രോളിങ്ങിന് തീരുമാനമായതായും പ്രധാനമന്ത്രി വിശദീകരിച്ചു.മൂന്ന് ദിവസത്തെ സന്ദര്‍ശനത്തുനായി മാലിദ്വീപ് പ്രസിഡന്റ് ഞായറാഴ്ചയാണ് ഇന്ത്യയിലെത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.