സന്നിധാനം: ശബരിമലയില്‍ ട്രാന്‍സ് ജെന്‍ഡേഴ്സ് ദര്‍ശനം നടത്തുന്നതില്‍ തടസമില്ലെന്ന് തന്ത്രി കണ്ഠരര് രാജീവരര്. നേരത്തെയും അവര്‍ ശബരിമല ദര്‍ശനം നടത്താറുണ്ട്. ദര്‍ശനത്തിന് എത്തുന്നവര്‍ വ്രതശുദ്ധിയും ആചാരങ്ങളും പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പന്തളം കൊട്ടാരവും ട്രാന്‍സ് ജെന്‍ഡേഴ്സ് പ്രവേശിക്കുന്നതിനെ സ്വാഗതം ചെയ്തു. ഇവര്‍ ആത്യന്തികമായി സ്ത്രീകളോ അതേഗണത്തില്‍ പെടുന്നവരോ അല്ലെന്നും എന്നാല്‍ ഇവര്‍ സ്ത്രീകളുടെ വേഷം ധരിച്ചെത്തുന്നത് ആശയക്കുഴപ്പം ഉണ്ടാക്കുമെന്നും പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം പ്രസിഡന്റ് പി.ജി. ശശികുമാര്‍ വര്‍മ്മ പറഞ്ഞു.
വിവിധ നാടുകളില്‍നിന്നും എത്തുന്ന ഭക്തരാല്‍ നിറയുന്ന സന്നിധാനത്ത് എല്ലാവരുടേയും തീര്‍ത്ഥാടനം സുഗമമായി നടക്കണമെന്നാണ് പന്തളം കൊട്ടാരത്തിന്റെ ആവശ്യം. ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് മുന്നോട്ട് പോകുന്നതിനെ കൊട്ടാരം അനുകൂലിക്കില്ല. ആചാരങ്ങളും, അനുഷ്ഠാനങ്ങളും സംരക്ഷിക്കേണ്ട ചുമതല ദേവസ്വം ബോര്‍ഡിന് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം എരുമേലിയില്‍ പോലീസ് തടഞ്ഞ ട്രാന്‍സ് ജെന്‍ഡേഴ്സ് പോലീസ് അനുമതിയോടെ തന്നെ ഇന്ന് ശബരിമലയില്‍ ദര്‍ശനത്തിന് എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: