ന്യൂദല്‍ഹി: ചൈനയിലെ ഗ്വാങ്ഷൂവില്‍ നടന്ന ലോക ടൂര്‍ ബാഡ്മിന്റണ്‍ ഫൈനല്‍സില്‍ കിരീടം ചൂടിയ പി.വി. സിന്ധുവിന് ബാഡ്മിന്റണ്‍ അസോസിയേഷന് ഓഫ് ഇന്ത്യ പത്ത് ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കും. ഈ ടൂര്‍ണമെന്റില്‍ കിരീടമണിഞ്ഞ ആദ്യ ഇന്ത്യന്‍ താരമാണ് സിന്ധു.
ഞായറാഴ്ച നടന്ന ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒകുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു സ്വര്‍ണം നേടിയത്.
2017 ല്‍ കൊറിയന്‍ ഓപ്പണില്‍ കിരീടം നേടിയതിനുശേഷം കളിച്ച എട്ട് ഫൈനലുകളില്‍ സിന്ധുവിന്റെ ആദ്യ വിജയമാണിത്.
ലോക ടൂര്‍ ഫൈനല്‍സില്‍ ഇതാദ്യമായി മത്സരിച്ച് സെമിഫൈനല്‍വരെ എത്തിയ സമീര്‍ വര്‍മയ്ക്ക് മൂന്ന് ലക്ഷം ക്യാഷ് അവാര്‍ഡ് നല്‍കുമെന്ന് ബാഡ്മിന്റണ്‍ അസോസിയേഷന് ഓഫ് ഇന്ത്യ അറിയിച്ചു. കഴിഞ്ഞ മാസം നടന്ന സയ്യദ് മോദി ഓപ്പണില്‍ ചാമ്പ്യനായാണ് സമീര്‍ വര്‍മ ലോക ടൂര്‍ ഫൈനല്‍സില്‍ കളക്കാന്‍ യോഗ്യത നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: