ന്യൂദല്‍ഹി: യുവതാരം പൃഥ്വി ഷാ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കില്ലെന്ന് ഉറപ്പായി. സിഡ്നിയിലെ പരിശീലന മത്സരത്തിനിടയ്ക്ക് പരിക്കേറ്റ ഷാ പൂര്‍ണ ആരോഗ്യം വീണ്ടെടുക്കാത്തതിനാല്‍ ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ നിന്നും ഒഴിവാക്കി.
പൃഥി ഷായ്ക്കു പകരം കര്‍ണാടക ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെ ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തി. മൂന്നാം ടെസ്റ്റിന് മുമ്പ് മായങ്ക് അഗര്‍വാള്‍ ടീമിനൊപ്പം ചേരും. മെല്‍ബണില്‍ 26ന്് മൂന്നാം ടെസ്റ്റ് ആരംഭിക്കും.
ഓള് റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡയേയും ടീമിലുള്‍പ്പെടുത്തി. ഏഷ്യാ കപ്പിനിടയ്ക്ക് പരിക്കേറ്റ് ടീമില്‍ നിന്ന് പുറത്തായ ഹാര്‍ദിക് അടുത്തിടെ രഞ്ജിട്രോഫിയില്‍ മുംബൈക്കെതിരെ കളിച്ചു. അര്‍ധ സെഞ്ചുറിയും ഏഴു വിക്കറ്റും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: