ജോഷ്‌നയ്ക്ക് പതിനാറാം കിരീടം

Tuesday 18 December 2018 2:16 am IST

ന്യൂദല്‍ഹി: പതിനാറാം ദേശീയ കിരീടം നേടി സ്്ക്വാഷ് താരം ജോഷ്‌ന ചിന്നപ്പ ഭുവനേശ്വരി കുമാരിയുടെ റെക്കോഡിനൊപ്പം എത്തി. ദേശീയ സ്‌ക്വാഷ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഉര്‍വശിയെ തോല്‍പ്പിച്ചാണ് ജോഷ്‌ന പതിനാറാം കിരീടം നേടിയത്. സ്‌കോര്‍: 9-11, 11-1, 11-6, 11-5.

പുരുഷ വിഭാഗത്തില്‍ മഹേഷിനാണ് കിരീടം. ഫൈനലില്‍ വിക്രം മല്‍ഹോത്രയെ തോല്‍പ്പിച്ചു. സ്‌കോര്‍: 11-4, 13-15, 11-2, 5-11, 15-13.

ജോഷ്‌ന പതിനാലാം വയസ്സിലാണ് ആദ്യമായി ദേശീയ കിരീടം നേടിയത്. പതിനെട്ട്് തവണ ഫൈനല്‍ കളിച്ചു. രണ്ട് തവണ റണ്ണേഴ്‌സ് അപ്പായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.