മാഡ്രിഡ്: അപാര ഫോം തുടരുന്ന ലയണല്‍ മെസിയുടെ ഹാട്രിക്കില്‍ ലവന്തെയെ തകര്‍ത്ത് ബാഴ്സലോണ ലാ ലിഗയില്‍ മൂന്ന് പോയിന്റ് ലീഡ് തിരിച്ചുപിടിച്ചു. വലന്‍സിയ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്കാണ് ബാഴ്സ ജയിച്ചുകയറിയത്.
കഴിഞ്ഞയാഴ്ച എസ്പാനോയലിനെതിരെ ഫ്രീകിക്കിലൂടെ രണ്ട് ഗോളുകള്‍ നേടിയ മെസി ലൂയി സുവാരസിനൊപ്പം തകര്‍പ്പന്‍ കളിയാണ് കാഴ്ചവച്ചത്. മുപ്പത്തിയഞ്ചാം മിനിറ്റില്‍ മെസിയും സുവരാസും ചേര്‍ന്ന് നടത്തിയ നീക്കം ഗോളായി. സുവാരസാണ് സ്കോര്‍ ചെയതത്. പിന്നീടാണ് മെസിയുടെ വിളയാട്ടം. 43, 47, 60 മിനിറ്റുകളില്‍ മെസി ലവന്തെയുടെ വല കുലുക്കി. കളിയവസാനിക്കാന്‍ രണ്ട് മിനിറ്റുള്ളപ്പോള്‍ ജറാര്‍ഡ് പിക്വ ബാഴ്സയുടെ അഞ്ചാം ഗോളും കുറിച്ചു.
ഈ വിജയത്തോടെ ബാഴ്സ പതിനാറ് കളികളില്‍ 34 പോയിന്റുമായി ഒന്നാം സ്ഥാനത്ത്് തുടരുകയാണ്. സെവിയയാണ് രണ്ടാം സ്ഥാനത്ത്. പതിനാറ് മത്സരങ്ങളില്‍ അവര്‍ 31 പോയിന്റ് നേടി. സെവിയ പതിനാറാം മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ജിറോണയെ തോല്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: