സില്‍ഹെറ്റ്: ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി 20 യില്‍ വെസ്റ്റ് ഇന്‍ഡീസിന് എട്ട് വിക്കറ്റ് ജയം. 130 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു പിടിച്ച വെസ്റ്റ് ഇന്‍ഡീസ് അമ്പത്തിയഞ്ച് പന്ത് ശേഷിക്കെ രണ്ട് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ വിന്‍ഡീസ് 1-0 ്ന് മുന്നിലായി.
നാല് ഓവറില്‍ 28 റണ്‍സിന് നാല് വിക്കറ്റുകള്‍ വീഴ്ത്തിയ എസ്.എസ്. കോട്രലാണ് വിന്‍ഡീസിന്റെ വിജയ ശില്‍പ്പി. മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡ് കോട്രലിനാണ്.
എസ്.ഡി. ഹോപ്പ് 55 റണ്‍സ് നേടി. പുരാന് (23), പോള്‍ (28) എന്നിവര്‍ പുറത്താകാതെ നിന്നു.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 19 ഓവറില്‍ 129 റണ്‍സിന് ഓള് ഔട്ടായി. ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന് 61 റണ്‍സ് നേടി ടോപ്പ് സ്കോററായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: