ഗൗരവ് ഗില്‍- മൂസ ഷെരീഫ് സഖ്യം ചാമ്പ്യന്‍മാര്‍

Tuesday 18 December 2018 2:24 am IST

കൊച്ചി: മഹീന്ദ്ര അഡ്വെഞ്ചര്‍ ടീമിലെ ഗൗരവ് ഗില്‍-മൂസ ഷെരീഫ് സഖ്യത്തിന്എംആര്‍എഫ് ഇന്ത്യന്‍ നാഷണല്‍ റാലി ചാമ്പ്യന്‍ഷിപ്പ് കീരിടം.

കൊയ്ലോണ്‍ മോട്ടോര്‍ റെയ്സ് ക്ലബ്ബ് ടീം റെയ്സ് കണ്‍സപ്റ്റിന്റെ യൂനിസ് ഇല്യാസ്-കെ എന്‍ ഹരീഷ് സഖ്യം പോപ്പുലര്‍ റാലി കിരീടവും (ഐഎന്‍ ആര്‍ സി കാറ്റഗറി 2) ഇന്ത്യന്‍ നാഷണല്‍ റാലി രണ്ടാം സ്ഥാനവും നേടി.അര്‍ക്ക മോട്ടോര്‍ സ്പോര്‍ട്സ് ക്ലബ്ബിന്റെ കര്‍ണ കടൂര്‍-നിഖില്‍ വി പൈസഖ്യത്തിനാണ് മൂന്നാം സ്ഥാനം. ചാമ്പ്യന്‍മാര്‍ക്കുള്ള ട്രോഫി ഹൈബി ഈഡന്‍ എം എല്‍ എ, പോപ്പുലര്‍ വെഹിക്കിള്‍സ് ആന്റ് സര്‍വീസസ് ലിമിറ്റഡ്

മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ കെ പോള്‍ എന്നിവര്‍ ചേര്‍ന്ന് സമ്മാനിച്ചു.

ഐ.എന്‍.ആര്‍.സി ഫൈനല്‍ റൗണ്ടില്‍  36 ടീമുകളാണ് പങ്കെടുത്തത്. ഗൗരവ് ഗില്‍-മൂസ ഷെരീഫ് ടീമിന്റെ ആറാമത് ദേശീയ കിരീടമാണിത്.കാസര്‍കോട് സ്വദേശിയാണ് മൂസ ഷെരീഫ്. 2007, 2009, 2011, 2014, 2017 വര്‍ഷങ്ങളിലാണ് മുമ്പ് കിരീടം നേടിയിട്ടുള്ളത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.