കോട്ടയം: വിശ്വാസികള്‍ക്ക് ഒപ്പം നില്‍ക്കാനുള്ള എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ നിലപാട് സ്വാഗതാര്‍ഹമെന്ന് അഖിലേന്ത്യാ ബ്രാഹ്മണ ഫെഡറേഷന് വൈസ് പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്.
ശബരിമല വിഷയത്തില്‍ സുപ്രീം കോടതില്‍ വരുന്ന പുനഃപരിശോധനാ ഹര്‍ജിയെ ലക്ഷ്യമിട്ടുള്ളതാണ് വനിതാ മതിലില്‍. നവോത്ഥാനമാണെങ്കില്‍ എല്ലാവരെയും പങ്കെടുപ്പിക്കേണ്ടതാണ്. ഇത് സവര്‍ണ്ണ, അവര്‍ണ്ണ വേര്‍തിരിവ് സൃഷ്ടിക്കാനുള്ളതാണ്.
ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണ ഗുരുദേവന്, മന്നത്ത് പദ്മനാഭന്, അയ്യന്‍കാളി, വി.ടി. ഭട്ടതിരിപ്പാട് എന്നിവരൊക്കെ സമൂഹത്തിലെ ദുരാചാരങ്ങള്‍ മാറ്റിയ നവോത്ഥാന നായകന്മാരായിരുന്നു. ഇവരാരും ശബരിമലയില്‍ യുവതീ പ്രവേശനം ആവശ്യപ്പെടുകയോ ദുരാചാരമായി കാണുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: