ഇതര മതങ്ങളെ നന്നാക്കാന്‍ ശ്രമിക്കുന്നവര്‍ ഭീരുക്കള്‍: സ്വാമി ഉദിത് ചൈതന്യ

Tuesday 18 December 2018 9:47 am IST
" സുകൃതം ഭാഗവത ആത്മീയ വിജ്ഞാന സദസ്സില്‍ നടന്ന ആദരിക്കല്‍ ചടങ്ങ്"

കൊച്ചി: സ്വന്തം മതത്തിലെ അപജയം മറച്ചുവെച്ച് ഇതര മതങ്ങളെ നന്നാക്കാന്‍ ശ്രമിക്കുന്നവര്‍ ഭീരുക്കളാണന്ന് സ്വാമി ഉദിത് ചൈതന്യ. സുകൃതം ഭാഗവത യജ്ഞ സമിതിയുടെ സുകൃതം ഭാഗവത ആത്മീയ വിജ്ഞാന സദസ്സില്‍ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.

ശബരിമലയില്‍ യുവതി പ്രവേശനം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത് ഇതരമതസ്ഥരാണ്. ഇക്കൂട്ടര്‍ സ്വന്തം മതത്തിലെ തെറ്റുകള്‍ ചോദ്യംചെയ്യാന്‍ കഴിവില്ലാത്ത ഭീരുക്കളാണ്. എല്ലാ ചോദ്യങ്ങളെയും നേരിടാനുള്ള വിശാലമനസ്‌കത ഹിന്ദുസമൂഹത്തിനാണുള്ളതെന്നും സ്വാമി പറഞ്ഞു.

യജ്ഞവേദിയില്‍ ക്ഷേത്ര വാദ്യ കലാകാരന്‍  കരവട്ടേടത്ത് നാരായണമാരാര്‍, നാഗസ്വരവിദ്യാന്‍ രാധാകൃഷ്ണപണിക്കര്‍, ഗായകന്‍ ശൈലേഷ്.യു. കമ്മത്ത് എന്നിവരെ ആദരിച്ചു. എസ്.എന്‍ സ്വാമി മുഖ്യപ്രഭാഷണം നടത്തി. ടി.എസ്. രാധാകൃഷ്ണന്‍, ജസ്റ്റിസ് രാമചന്ദ്രന്‍, സുനില്‍ ഇല്ലം, കെ.ജി. വേണുഗോപാല്‍, ഡോ. സഭാപതി, മാലതി ജി. നേനോന്‍, സന്തോഷ് വര്‍മ്മ, അതികായന്‍, അജി പുല്ലുകാട് സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.