ന്യൂദല്‍ഹി : ഇനിമുതല്‍ ബാങ്ക് അക്കൗണ്ടും,മൊബൈല്‍ സിംകാര്‍ഡ് കാര്‍ഡും എടുക്കുന്നതിന് ആധാര്‍കാര്‍ വേണ്ടെന്ന് നിയമഭേദഗതി. തിങ്കളാഴ്ച ചേര്‍ന്ന ക്യാബിനറ്റ് യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ഇത്തരം ആവശ്യങ്ങള്‍ക്ക് മറ്റ് തിരിച്ചറിയല്‍ കാര്‍ഡുകളും ഉപയോഗിക്കാമെന്ന് സുപ്രീംകോടതി കഴിഞ്ഞ സെപ്തംബര്‍ 26ന് ഉത്തരവിട്ടിരുന്നു ഇതിനെ തുടര്‍ന്നാണ് നിയമഭേദഗതി കൊണ്ടുവന്നിരിക്കുന്നത്.
ജനങ്ങള്‍ക്ക് സേവനം നല്‍കാനുള്ള ആധാര്‍ നമ്പര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ആവശ്യപ്പെടാമെന്ന ആധാര്‍ നിയമത്തിലെ 57-ാം വകുപ്പ് സുപ്രീംകോടതി അടുത്തിടെ റദ്ദാക്കിയിരുന്നു. ഇതിനോടനുബന്ധിച്ച് ടെലഗ്രാഫ് ആക്ടിലും പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിങ് ആക്ടിലും ഭേദഗതി വരുത്തി.
അതിനാല്‍ ആധാര്‍ വിവരങ്ങള്‍ നല്‍കാതെ ഏതെങ്കിലും തിരിച്ചറിയല്‍ രേഖ നല്കി ഉപയോക്താക്കള്‍ക്ക് പുതിയ സിം കാര്‍ഡ് എടുക്കാം. എന്നാല്‍ ബാങ്ക് അക്കൗണ്ട് എടുക്കുമ്പോഴുള്ള കെവൈസി വിവരങ്ങളിലെ ഓപ്ഷനുകളില്‍ ആധാര്‍ വിവരങ്ങള്‍ നല്‍കിയിരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: