പത്തനംതിട്ട : ശബരിമലയില സ്ഥിതിഗതികള്‍ അന്വേഷിക്കുന്നതിനായി ദേശീയ മനുഷ്യാവകാശ കമ്മീഷന് സ്ഥലതെത്തി. തീര്‍ത്ഥാടകര്‍ക്കുനേരെ മനുഷ്യാവകാശ ലംഘനം നടക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുന്നതിനായാണ് കമ്മീഷന് സ്ഥലതെത്തിയത്. ആറുപേരടങ്ങുന്ന സംഘമാണ് തെളിവെടുപ്പിനെത്തിയത്.
ശബരിമലയിലെ തീര്‍ത്ഥാടകര്‍ക്ക് അസൗകര്യങ്ങളുണ്ടെന്ന് കാണിച്ച് ബിജെപി നേതാവ് എ. എന്‍. രാധാകൃഷ്ണന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷനും സംഘവും സ്ഥലതെത്തിയിരിക്കുന്നത്. സന്നിധാനത്ത ഭക്തര്‍ക്ക് അസൗകര്യങ്ങളുണ്ടെന്ന് ഇതിനു മുമ്പ് പരാതി നല്‍കിയതിനെ തുടര്‍ന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് നേരത്തെ ശബരിമല സന്ദര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: