ഓണ്‍ലൈന്‍ മരുന്ന് വില്‍പ്പന ചട്ടങ്ങള്‍ അടുത്തമാസം വിജ്ഞാപനം ചെയ്യാന്‍ ഉത്തരവ്

Tuesday 18 December 2018 1:21 pm IST
ജനുവരി 31നകം വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനു നല്‍കിയ നിര്‍ദ്ദേശത്തില്‍ കോടതി പറയുന്നുണ്ട്. അതുവരെ രാജ്യത്ത് ഓണ്‍ലൈന്‍ മരുന്ന് വില്‍പ്പനയ്ക്ക് നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിരോധനം തുടരും.

ചെന്നൈ : ഓണ്‍ലൈന്‍ വഴിയുള്ള മരുന്ന് വില്‍പ്പനയുടെ ചട്ടങ്ങള്‍ അടുത്തമാസത്തിനുള്ളില്‍ വിജ്ഞാപനം ചെയ്യണമെന്ന് മദ്രാസ് ഹൈക്കോടതി. ഇതുസംബന്ധിച്ച് ജനുവരി 31നകം വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനു നല്‍കിയ നിര്‍ദ്ദേശത്തില്‍ കോടതി പറയുന്നുണ്ട്. അതുവരെ രാജ്യത്ത് ഓണ്‍ലൈന്‍ മരുന്ന് വില്‍പ്പനയ്ക്ക് നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിരോധനം തുടരും.

അതേസമയം കേന്ദ്രസര്‍ക്കര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയമ പ്രകാരം ഇനിമുതല്‍ ലൈസന്‍സ് എടുക്കുന്നവര്‍ക്കു മാത്രമേ ഓണ്‍ലൈന്‍ വഴി മരുന്ന് വില്‍ക്കാന്‍ സാധിക്കൂവെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. 

ഓണ്‍ലൈന്‍ വഴി മരുന്ന് വില്‍പ്പന നടത്തുന്നതിനെതിരെ തമിഴ്‌നാട് കെമിസ്റ്റ് ആന്‍ഡ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയില്‍ ഇത് താത്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ മദ്രാസ് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടതാണ്. 1940ലെ ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് നിയമ പ്രകാരം ഡോക്ടര്‍മാരുടെ കുറിപ്പടി ഇല്ലാതെ വില്‍ക്കരുതെന്ന് കോടതി നിര്‍ദ്ദേശമുള്ള മരുന്നുകള്‍ പോലും ഓണ്‍ലൈനിലൂടെ രാജ്യത്ത് വില്‍പ്പന നടത്തുന്നുണ്ടെന്ന് ആരോപിച്ചാണ് ഹര്‍ജി നല്‍കിയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.