ന്യൂദല്‍ഹി : പാര്‍ലമെന്റ് പ്രവേശന കവാടത്തിലേക്ക് നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു കയറി പരിഭ്രാന്തി പരത്തി. ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നത്.
പ്രവേശന കവാടത്തിലേക്ക് അനുമതി ഇല്ലാതെ കാര്‍ ഇടിച്ചു കയറുകയായിരുന്നു. ഇതിനെ തുടര്‍ന്ന് സുരക്ഷാ സേനാംഗങ്ങള്‍ ജാഗ്രതാ നിര്‍ദ്ദേശവും നല്കി.
പിന്നീട് നടത്തിയ പരിശോധനയിലാണ് കാറിന്റെ നിയന്ത്രണം വിട്ടതാണ് അപകടത്തിനു കാരണമെന്ന് മനസ്സിലായത്. ഇതോടെ വാഹനം മാറ്റിയശേഷം സുരക്ഷാ സൈന്യം ജാഗ്രതാ നിര്‍ദ്ദേശവും പിന്‍വലിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: