മനുഷ്യര്‍ക്കു മാത്രമല്ല തത്തയ്ക്കും ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങാം

Tuesday 18 December 2018 2:13 pm IST
ആമസോണ്‍ അലക്‌സ വഴിയാണ് റോക്കോ തനിക്കു പ്രീയപ്പെട്ട സാധനങ്ങള്‍ ശബ്ദം അനുകരിച്ച് വാങ്ങി ഉടമയെ ഞെട്ടിച്ചത്.

ലണ്ടന്‍: ശബ്ദം അനുകരിക്കാന്‍ കഴിവുള്ള പക്ഷിയാണ് തത്ത. ഇത്തരത്തില്‍ പലതരം തത്തകളുടെ വീഡിയോകളും മറ്റും സമൂഹ മാധ്യമങ്ങളില്‍ നിരവധി പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഉടമയുടെ ശബ്ദം അനുകരിച്ച് ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങുന്ന തത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ പുതിയ താരം. ഇതോടെ മനുഷ്യര്‍ക്കു മാത്രമല്ല തത്തയ്ക്കും ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങാമെന്ന് തെളിയിച്ചിരിക്കുകയാണ് റോക്കോ എന്ന് പേരുള്ള കുട്ടിക്കുറുമ്പന്‍ തത്ത.

ആമസോണ്‍ അലക്‌സ വഴിയാണ് റോക്കോ തനിക്കു പ്രീയപ്പെട്ട സാധനങ്ങള്‍ ശബ്ദം അനുകരിച്ച് വാങ്ങി ഉടമയെ ഞെട്ടിച്ചത്. തത്തയുടെ ഉടമ മാരിയോണ്‍ വിഷനെവിസ്‌കി ജോലിക്കു പോയി തിരിച്ചെത്തിയപ്പോഴാണ് വാങ്ങിയ സാധനങ്ങളുടെ ലിസ്റ്റ് കണ്ട് അംബരന്നത്. തണ്ണിമത്തന്‍, ഐസ്‌ക്രീം, ബ്രോക്കോളി, കൂടാതെ കളിക്കുന്നതിന് പട്ടം, ബള്‍ബ് എന്നിവയാണ് റോക്കോ ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍. മാരിയോണ്‍ പിന്നീട് ഈ ഓര്‍ഡര്‍ റദ്ദാക്കി. 

മുമ്പ് ബെര്‍ക് ഷെയറിലെ വന്യജീവി സംരക്ഷണ കേന്ദ്രത്തിലായിരുന്ന റോക്കോയെ വികൃതി കൂടിയപ്പോള്‍ അവിടെ നിന്ന നാടുകടത്തിയതാണ്. പിന്നീട് അവിടത്തെ ജീവനക്കാരിയായിരുന്ന മാരിയോണ്‍ പ്രത്യേക അനുമതി വാങ്ങിയാണ് റോക്കോയെ വീട്ടില്‍ പാര്‍പ്പിക്കുകയായിരുന്നു.

വികൃതിയൊക്കെയുണ്ടെങ്കിലും റോക്കോയ്ക്ക് തന്നോട് നല്ല സ്‌നേഹമാണെന്ന് മാരിയോണ്‍ അറിയിച്ചു. ചിലപ്പോഴൊക്കെ റൊമാന്റിക് ഗാനങ്ങള്‍ പാടിയും ഡാന്‍സ് കളിച്ചും റോക്കോണ്‍ തന്നെ സന്തോഷിപ്പിക്കാറുണ്ടെന്നും മാരിയോണ്‍ കൂട്ടിച്ചേര്‍ത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.