ഡേവിഡ് ജെയിംസ് കേരള ബ്ലാസ്സ്റ്റെഴ്സിന്റെ പരിശീലകസ്ഥാനം ഒഴിഞ്ഞു . ഈ സീസണിലെ അതിദയനീയമായ ടീമിന്റെ പ്രകടനത്തെ തുടര്‍ന്നാണ് ഇത്തരമൊരു ഇറങ്ങിപ്പോക്കിന് കാരണമായത് . മാനേജ്മെന്റും ജെയിസുമായിട്ടുള്ള പരസ്പരധാരണപ്രകാരമാണ് തീരുമാനം.
ഈ സീസണില്‍ 12 മത്സരങ്ങള്‍ കളിച്ചതില്‍ ജയിച്ചത് ഒരു മത്സരം മാത്രമാണ് . ഇതില്‍ ആറു തോല്‍വിയും അഞ്ച് സമനിലയുമാണ് ടീമിന്റെ പ്രകടനം . മുംബൈ സിറ്റിയ്ക്കെതിരെ 6-1 നു നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയതും ഇത്തരമൊരു ഇറങ്ങിപോക്കിന് വേഗതകൂട്ടി.
ഡേവിഡ് ജെയിംസ് ടീമിന് നല്കി വന്ന സേവനത്തില്‍ ബ്ലാസ്റ്റെഴ്സ് നന്ദി പറയുന്നതായും മുന്നോട്ടുള്ള അദ്ദേഹത്തിന്റെ പ്രയാണത്തിന് എല്ലാവിധ ആശംസകള്‍ നല്‍കുന്നതായും ബ്ലാസ്റ്റെഴ്സ് ചീഫ് എക്സിക്യൂടീവ് ഓഫീസര്‍ വരുണ്‍ ത്രിപുരനെനി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: