ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കെതിരെ വിമര്‍ശനവുമായി നടന് നസറുദ്ദീന്‍ ഷാ. വിരാടിന്റെ സ്വഭാവവും പെര്‍ത്തിലെ പെരുമാറ്റവും ആണ് ഇപ്പോള്‍ ഏറെയും വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നത്. ഓസീസ് നായകന് ടിം പെയിനുമായി മൈതാനത്ത് കോര്‍ത്ത വിരാടിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോള്‍ വിമര്‍ശിച്ചിരിക്കുന്നത് നടന് നസറുദ്ദീന്‍ ഷായാണ്.
വിരാട് കോഹ്ലി ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാന് മാത്രമല്ല, ലോകത്തിലെ ഏറ്റവും മോശമായി പെരുമാറുന്ന താരവുമാണ്. എനിക്ക് രാജ്യം വിടാന്‍ ഉദ്ദേശ്യമില്ല’ എന്നായിരുന്നു ഷായുടെ പോസ്റ്റ്. നേരത്തെ തന്നെ വിമര്‍ശിച്ച ഒരാളോട് നാടുവിട്ടുപോകാന്‍ പറഞ്ഞ വിരാടിന്റെ പ്രസ്താവനയെ പരിഹസിക്കുകയും ഈ പോസ്റ്റില്‍ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: