ന്യൂദല്‍ഹി : പാചക വാതക കണക്ഷന് എടുക്കാത്തപാവപ്പെട്ടവര്ക്ക് സൗജന്യമായി നല്‍കാനുള്ള തീരുമാനത്തിന് കേന്ദ്ര ക്യാബിനറ്റ് അംഗീകാരം. പ്രധാനമന്ത്രിയുടെ ഉജ്ജ്വല യോജന പദ്ധതി വീപുലീകരിച്ചാണ് എല്ലാവര്ക്കും പാചക വാതക കണക്ഷന് നല്കാന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
ഗ്രാമപ്രദേശങ്ങളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും ഈ പദ്ധതി നടപ്പിലാവുക. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം ഇതുസംബന്ധിച്ച് അനുമതി നല്‍കിയിട്ടുണ്ട്. ഇന്ത്യയിലെ എല്ലാ വീടുകളിലും പാചകവാതക കണക്ഷനുകള്‍ ലഭ്യമാക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് കേന്ദര പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് അറിയിച്ചു.
ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള അഞ്ച് ലക്ഷത്തോളം സ്ത്രീകള്‍ക്ക് സൗജന്യമായി പാചകവാതകം നല്‍കുന്നതാണ് ഉജ്ജ്വല യോജന പദ്ധതി. 2016ല്‍ ആരംഭിച്ച ഈ പദ്ധതി വിപുലീകരിക്കുന്നതിന്റെ ഭാഗമായി പിന്നാക്ക വിഭാഗത്തിലേയും, വനവാസി വിഭാഗത്തിലെ സ്ത്രീകളേയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: