ന്യൂദല്‍ഹി: ഇന്ത്യയുടെ ഏറ്റവും പുതിയ സൈനിക ഉപഗ്രഹം ജി-സാറ്റ് 7എയുടെ വിക്ഷേപണം നാളെ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്നും ജിഎസ്എല്‍വി- എഫ്11 റോക്കറ്റിലാണ് വിക്ഷേപണം. 2000 കിലോഗ്രാം ഭാരമുള്ളജി-സാറ്റ് 7എ ഇന്‍സാറ്റ് വിഭാഗത്തില്‍പ്പെടുന്ന വാര്‍ത്താവിനിമയ ഉപഗ്രഹമാണ്.
ഐഎസ്ആര്‍ഒയുടെ 35-ാമത് വാര്‍ത്താവിനിമയ ഉപഗ്രഹമായ ജി-സാറ്റ് 7എ ഇന്ത്യയുടെ വ്യോമ-കര സേനകള്‍ക്കായി പ്രത്യേകം തയാറാക്കിയിട്ടുള്ളതാണ്.
ഇന്ത്യന്‍ സേനയുടെ വാര്‍ത്താവിനിമയ ഉപാധികള്‍ മെച്ചപ്പടുത്താനും റഡാര്‍ സ്റ്റേഷനുകള്‍, വ്യോമ ആസ്ഥാനങ്ങള്‍, വിമാനങ്ങള്‍ എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്നതിനും ജി-സാറ്റ് 7എ സഹായകമാകും. കൂടാതെ ഇന്റര്‍നെറ്റിന്റെ സഹായത്തോടെയുള്ള യുദ്ധസാദ്ധ്യതകള്‍ മെച്ചപ്പെടുത്തുന്നതിലും ഉപഗ്രഹം നിര്‍ണായക പങ്ക് വഹിക്കും.
എട്ട് വര്‍ഷമാണ് ഉപഗ്രഹത്തിന്റെ പ്രവര്‍ത്തന കാലാവധി. റേഡിയോ സിഗ്നലുകളെ കൂടുതല്‍ പരിധിയില്‍ എത്തിച്ചു കൊടുക്കുവാന്‍ ശേഷിയുള്ള ജോര്‍ജിയന്‍ റിഫ്ളക്ടര് ആന്റിനയാണിതില്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: