ന്യൂദല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുന്നതിനാവശ്യമായ പഠനം നടത്തുന്നതിന് തമിഴ്നാടിന്റെ അനുമതി തേടേണ്ട കാര്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
പരിസ്ഥിതി പ്രത്യാഘാത പഠനത്തിന് വിവരങ്ങള്‍ ശേഖരിക്കുന്നതിന് മുന്‍കൂര്‍ അനുമതിയുടെ ആവശ്യമില്ലെന്ന് കേന്ദ്രവനം പരിസ്ഥിതി സഹമന്ത്രി മഹേഷ് ശര്‍മയാണ് പാര്‍ലമെന്റിനെ അറിയിച്ചത്.
പുതിയ ഡാം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് വിവരശേഖരണം നടത്തുന്നതിന് കേരളത്തിന് അനുമതി നല്‍കുന്നതിനെതിരെ കോടതിയെയും കേന്ദ്രസര്‍ക്കാരിനെയും തമിഴ്നാട് സമീപിച്ചിരുന്നു. എന്നാല്‍ കേരളം പഠനം നടത്തുന്നതിന് തമിഴ്നാടിന്റെ അനുമതി ആവശ്യമില്ലെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: