മായം: 74 ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ കൂടി നിരോധിച്ചു

Tuesday 18 December 2018 6:52 pm IST
നേരത്തെ 96 ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ നിരോധിച്ചിരുന്നു. ഇതോടെ നിരോധിത ബ്രാന്‍ഡുകള്‍ 170 ആയിയെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. നിരോധിത ബ്രാന്‍ഡുകള്‍ സംഭരിക്കുന്നതും വില്‍ക്കുന്നതും കുറ്റകരമാണ്.

\

തിരുവനന്തപുരം: മായം കണ്ടെത്തിയതിനെത്തുടര്‍ന്ന് 74 ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ കൂടി നിരോധിച്ച് സംസ്ഥാന ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ ആനന്ദ് സിങ്ങ് ഉത്തരവിറക്കി. നേരത്തെ 96 ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ നിരോധിച്ചിരുന്നു. ഇതോടെ നിരോധിത ബ്രാന്‍ഡുകള്‍ 170 ആയിയെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ  പറഞ്ഞു. നിരോധിത ബ്രാന്‍ഡുകള്‍  സംഭരിക്കുന്നതും വില്‍ക്കുന്നതും കുറ്റകരമാണ്. 

എസ്ടിഎസ് കേര പ്രീമിയം ഗോള്‍ഡ്, എസ്ടിഎസ്. കേര 3 ഇന്‍ 1, എസ്ടിഎസ് പരിമിത്രം, കേര ഗ്രൈസ് ഡബിള്‍ ഫില്‍റ്റേര്‍ഡ്, കെകെഡി പരിശുദ്ധം ശുദ്ധമായ വെളിച്ചെണ്ണ, ബ്രില്യന്റ് ഗ്രേഡ് വണ്‍ അഗ്മാര്‍ക്ക് , കെഎസ് കേര സുഗന്ധി പ്യൂര്‍, കേര പ്രൗഡി, കേര പ്രിയം, ഗോള്‍ഡന്‍ ഡ്രോപ്സ്, കൈരളി ഡ്രോപ്സ് ലൈവ് ഹെല്‍ത്തി ആന്റ് വൈസ് പ്യുര്‍, കേരള കുക്ക്, കേര ഹിര, കേരളത്തിന്റെ സ്വന്തം വെളിച്ചെണ്ണ നാളികേര പ്യൂര്‍, കേര സ്വാദിഷ് 100% പ്യൂര്‍ & നാച്വറല്‍, കിച്ചണ്‍ ടേസ്റ്റി, കേര സുലഭ, കേര ഫാം, കേര ഫ്ളോ, കല്‍പ കേരളം, കേരനാട്, കേര ശബരി, കോക്കോബാര്‍, എന്‍എംഎസ് കോക്കോബാര്‍, സില്‍വര്‍ ഫ്ളോ, കേര സ്പൈസ്, വിഎംടി, കേര ക്ലിയര്‍, മലബാര്‍ റിച്ച്, എസ്ജിഎസ് കേര, 

എസ്ജിഎസ് കേര സൗഭാഗ്യ, കേര പ്രൗഡ്, കേര ക്യൂണ്‍, കേര ഭാരത്, കേര ക്ലാസിക് അഗ്മാര്‍ക്ക്, എവര്‍ഗ്രീന്‍, കോക്കോ ഗ്രീന്‍, കേര പ്രീതി, ന്യൂ എവര്‍ഗ്രീന്‍, കേര ശുദ്ധം, കൗള പ്യൂര്‍, പരിമളം, ധനു ഓയില്‍സ്, ധനു അഗ്മാര്‍ക്ക്, ഫ്രഷസ് പ്യൂര്‍, കേര നട്ട്സ്, കേര ഫ്രഷ്, അമൃതശ്രീ, ആര്‍എംഎസ് സംസ്‌കൃതി, ബ്രില്‍, കേരള ബീ & ബീ, കേര തൃപ്തി, കണ്‍ഫോമ്ഡ് ഗ്ലോബല്‍ ക്വാളിറ്റി കോകോ അസറ്റ്, കേര കിംഗ്, എബിസി ഗോള്‍ഡ്, കെപി പ്രീമിയം, ന്യൂ കേരള ഡ്രോപ്, കേര മലബാര്‍, ആവണി വെളിച്ചെണ്ണ, എസ്എഫ്പി, ഗോള്‍ഡന്‍ ലൈവ് ഹെല്‍ത്തി, എഡിഎം പ്രീമിയം, എസിറ്റി മലബാര്‍ നാടന്‍, കേര സമൃദ്ധി, കേര ഹെല്‍ത്തി ഡബിള്‍ ഫില്‍ട്ടര്‍, ലൈഫ് കുറ്റ്യാടി, ഫേമസ് കുറ്റ്യാടി, ഗ്രീന്‍ മൗണ്ടന്‍, കേരള സ്മാര്‍ട്ട്, കേര കിംഗ്, സുപ്രീംസ് സൂര്യ, സ്പെഷ്യല്‍ ഈസി കുക്ക്, കേര ലാന്റ് എന്നിവയാണ് നിരോധിച്ചത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.