പ്രേതം-2 ഡിസംബര്‍ 21ന് തിയേറ്ററുകളില്‍

Wednesday 19 December 2018 3:22 am IST

കൊച്ചി: ജയസൂര്യ-രഞ്ജിത്ശങ്കര്‍ ടീമിന്റെ ഏറ്റവും പുതിയ ചിത്രം പ്രേതം-2 ഡിസംബര്‍ 21ന് തിയേറ്ററുകളില്‍ എത്തുന്നു. ഡ്രീംസ് & ബിയോണ്ട്‌സ് നിര്‍മാണവും പുണ്യാളന്‍ സിനിമാസ് വിതരണവും നിര്‍വഹിച്ചിരിക്കുന്ന ചിത്രം, ഒരു കോമഡി-ഹോറര്‍ ത്രില്ലറാണ്.

ജയസൂര്യ, സിദ്ധാര്‍ഥ് ശിവ, അമിത് ചക്കാലയ്ക്കല്‍, ഡെയിന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. രഞ്ജിത്ത് ശങ്കറാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ദുര്‍ഗ കൃഷ്ണ, സാനിയ അയ്യപ്പന്‍ എന്നിവരാണ് പ്രേതം-2ലെ നായികമാര്‍. 

വരിക്കാശേരി മനയിലെ നിഗൂഢതകളുടെ ചുരുളഴിക്കാനാണ് ഇത്തവണ മെന്റലിസ്റ്റ് ജോണ്‍ ഡോണ്‍ബോസ്‌കോ ആയി ജയസൂര്യ എത്തുന്നത്. കേരളത്തിനകത്തും പുറത്തും ബോക്‌സ്ഓഫീസ് വിജയം നേടാന്‍ പ്രേതം ആദ്യഭാഗത്തിനായിരുന്നു. 

ക്യാമറ- വിഷ്ണു നാരായണന്‍, കല- മനു ജഗത്, മേക്കപ്പ്-റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, സരിത ജയസൂര്യ, സ്റ്റില്‍സ്- സന്തോഷ് പട്ടാമ്പി, പരസ്യകല- ആന്റണി സ്റ്റീഫന്‍, എഡിറ്റിങ്- വി. സാജന്‍, അസോസിയേറ്റ് ഡയറക്ടര്‍- മാത്യു, സംവിധാന സഹായികള്‍- ബിനില്‍ ബി ബാബു, അനൂപ്, ജിബിന്‍, സുധീഷ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.