കോട്ടയം: പുതുമന തന്ത്രവിദ്യാലയത്തിന്റെ പുതിയ പൂജാ കോഴ്സുകളിലേക്ക് അഡ്മിഷന് ആരംഭിച്ചു. ജാതിഭേദമില്ലാതെ ഈശ്വരവിശ്വാസികളായ ഏവര്‍ക്കും പഠിക്കാം. പ്രായപരിധിയും ഇല്ല. രാവിലെ എട്ടു മണി മുതല്‍ ഒമ്പത് മണി വരെയാണ് ക്ലാസ്. ഗുരുവായൂരില്‍ രണ്ടാം ചൊവ്വാഴ്ചയും, എറണാകുളത്ത് രണ്ടാം തിങ്കളാഴ്ചയും തിരുവനന്തപുരത്ത് രണ്ടാം വ്യാഴാഴ്ചയും ചങ്ങനാശ്ശേരിയില്‍ രണ്ടാം ഞായറാഴ്ചയുമാണ് ക്ലാസുകള്‍. പുതുമന തന്ത്രവിദ്യാലയം പ്രിന്‍സിപ്പല്‍ പുതുമന മഹേശ്വരന് നമ്പൂതിരിയാണ് ക്ലാസുകള്‍ നയിക്കുന്നത്. ക്ഷേത്രശാന്തിക്കാര്ക്ക് വേണ്ടി ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ മൂന്നു വരെയും ക്ലാസ് തുടങ്ങും.
ക്ഷേത്ര ആചാരാനുഷ്ഠാനങ്ങളില്‍ യാതൊരു പരിചയവും ഇല്ലാത്തവര്‍ക്ക് ജപം, സ്നാനം, ഭസ്മധാരണം, ക്ഷേത്രദര്‍ശനം, നമസ്കാരവിധി, ഭക്ഷണസമ്പ്രദായം, അഷ്ടോത്തര ശതനാമാവലി, സഹസ്രനാമാവലി എന്നിവയെല്ലാം ഉള്‍പ്പെടുന്ന മന്ത്രോപാസന കോഴ്സും നടത്തുന്നുണ്ട്. 200 രൂപയാണ് രജിസ്ട്രേഷന് ഫീസ്. മറ്റ് യാതൊരു ഫീസും ഇല്ല.
ഗണപതിഹോമം, ഭഗവതിസേവ, മൃത്യുഞ്ജയ ഹോമം, ക്ഷേത്രപൂജ, കലശപൂജ, ശിവേലി തുടങ്ങിയ ക്ഷേത്രാനുബന്ധക്രിയകളുടെ പഠന സൗകര്യവും ഉണ്ട്. പരിഹാരകര്മ്മങ്ങളായ സുദര്‍ശന ഹോമം, പിതൃ ആവാഹന, ഉച്ചാടന, തിലഹോമം, സായുജ്യപൂജ, യന്ത്രലേഖനം കോഴ്സുകളും ഉടന്‍ ആരംഭിക്കും. ഉത്സവം, പ്രതിഷ്ഠ, ധ്വജപ്രതിഷ്ഠ എന്നിവയുടെ കോഴ്സുകളും ആരംഭിച്ചു. പഠനക്ലാസുകള്‍ക്ക് ശേഷം പുതുമന ഗണപതിക്ഷേത്രത്തില്‍ പ്രായോഗിക പരിശീലനം നല്‍കും. പുതുമനതന്ത്ര വിദ്യാലയം: 9447020655.
പ്രതികരിക്കാൻ ഇവിടെ എഴുതുക: