പനാജി: പ്രശസ്ത എഴുത്തുകാരിയും ഗോവ ഗവര്‍ണറുമായ മൃദുല സിന്‍ഹയുടെ നോവലിന്റെ മലയാളം പതിപ്പ് സീതാമാനസം പ്രകാശനം ചെയ്തു. ഹിന്ദിയില്‍ രചിച്ച നോവല്‍ സീതാപുനി ബോലിയുടെ വിവര്‍ത്തനമാണ്. കുരുക്ഷേത്ര ബുക്സ് പ്രസിദ്ധീകരിച്ച സീതാമാനസം ഗോവയില്‍ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ മൃദുല സിന്‍ഹ തന്നെയാണ് പ്രകാശിപ്പിച്ചത്. ഡോ. കെ.സി. അജയകുമാറാണ് വിവര്ത്തകന്.
കുരുക്ഷേത്ര പ്രകാശന് എംഡി സി.കെ. രാധാകൃഷ്ണന്, ജനറല്‍ മാനേജര്‍ ഷാബു പ്രസാദ്, ചീഫ് എഡിറ്റര്‍ കെ.പി. രാധാകൃഷ്ണന് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: