കൊല്ലം: ഭാരതീയ അഭിഭാഷക പരിഷത്ത് പതിനഞ്ചാമത് ദേശീയ സമ്മേളനം 24 മുതല്‍ 26 വരെ ലക്നൗ അമിറ്റി യൂണിവേഴ്സിറ്റി കാമ്പസില്‍ നടക്കും. സമ്മേളനത്തില്‍ 5000 പ്രതിനിധികള്‍ പങ്കെടുക്കും.
സുപ്രീംകോടതി ജഡ്ജി എം.ആര്. ഷാ, അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഗോവിന്ദ് മാഥുര്‍, അലഹബാദ് ഹൈക്കോടതി ജഡ്ജി എ. ആര്. മസൂദി, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠി, ആര്‍എസ്എസ് സഹസര്കാര്യവാഹ്മാരായ കൃഷ്ണ ഗോപാല്‍, ദത്താത്രയ ഹൊസബാളെ എന്നിവര്‍ സമ്മേളനത്തില്‍ വിവിധ സെഷനുകളില്‍ പ്രഭാഷണം നടത്തും. കേരളത്തില്‍ നിന്നും 75 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: