തിരുവനന്തപുരം: വീണ്ടും പട്ടിണിയും മരണവും ദുരന്തങ്ങളും സൃഷ്ടിക്കാതെ അടിയന്തരമായി കെഎസ്ആര്‍ടിസി പെന്ഷന് വിതരണം ചെയ്യണമെന്ന് കെഎസ്ടി പെന്‍ഷനേഴ്സ് സംഘ് സംസ്ഥാന പ്രസിഡന്റ് കെ. ഗോപിനാഥന് നായര്‍ ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം സര്‍വീസ് സഹകരണ ബാങ്കുകള്‍ വഴി നല്കി വരുന്ന പെന്ഷന് ഡിസംബര്‍ മാസം പകുതി കഴിഞ്ഞിട്ടും വിതരണം ചെയ്തില്ല. കാലതാമസം വന്നതിനെ സംബന്ധിച്ച് യാതൊരു വിശദീകരണവും ബന്ധപ്പെട്ടവര്‍ നല്‍കിയില്ല. പെന്ഷന് വിതരണം സംബന്ധിച്ച കോടതികളുടെ വിധി സര്‍ക്കാര്‍ മാനിക്കുന്നില്ല. എന്തുചെയ്യണമെന്നറിയാതെ പെന്‍ഷന്‍കാര്‍ ആശങ്കയിലും അനിശ്ചിതത്വത്തിലുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: