തിരുവനന്തപുരം: കേരള മുനിസിപ്പല്‍ ആന്‍ഡ് കോര്പ്പറേഷന് സ്റ്റാഫ് സംഘിന്റെ 25-ാമത് സംസ്ഥാന സമ്മേളനം ഫെബ്രുവരിയില്‍ തിരുവനന്തപുരത്ത് നടത്തും. കേരള മുനിസിപ്പല്‍ ആന്‍ഡ് കോര്പ്പറേഷന് സ്റ്റാഫ് സംഘിന്റെ സംസ്ഥാന സമിതിയാണ് തീരുമാനമെടുത്തത്.
സംസ്ഥാന പ്രസിഡന്റ് കെ.ആര്. മോഹനന് നായര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.കെ. സാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുനിസിപ്പല്‍ ജീവനക്കാരെ ഉള്‍പ്പെടുത്തി ഏകീകരണ നടപടികള്‍ അനന്തമായി നീട്ടിക്കൊണ്ടുപോകുന്നതിന്റെ ആശങ്ക ചര്‍ച്ചചെയ്തു.
ഏകീകരണവും തുടര്‍ന്നുള്ള നടപടികളില്‍ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും സര്‍ക്കാര്‍ ട്രഷറിവഴി നല്കുന്ന വിഷയം ഉറപ്പുവരുത്തണമെന്നും കമ്മറ്റി തീരുമാനിച്ചു. യോഗത്തില്‍ ബാബു ലൂയിസ്, കുമാര്‍, സോമന് നമ്പ്യാര്‍, ജഗന്നാഥന്, ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: