തേന്‍ ജില്ലയാവാന്‍ കണ്ണൂര്‍; ഉല്‍പാദനത്തില്‍ വന്‍ വര്‍ധനവ്

Tuesday 18 December 2018 8:56 pm IST

 

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ആരംഭിച്ച തേനീച്ച കൃഷിയും തേനുല്‍പ്പാദനവും കണ്ണൂരിനെ തേന്‍ ജില്ലയാക്കി മാറ്റുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച തേനീച്ചക്കൃഷിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു. ഇതിന്റെ ഭാഗമായി വിപുലപ്പെടുത്തുന്ന തേനീച്ചക്കൃഷിയുടെ ഭാഗമായി കര്‍ഷകര്‍ക്ക് പരിശീലന പരിപാടി നടത്തി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വി.കെ.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.

വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി തേനീച്ച കര്‍ഷകര്‍ക്കായി 50ശതമാനം സബ്‌സിഡിയില്‍ ഉല്‍പാദന സാമഗ്രികള്‍ നല്‍കിയിരുന്നു. 120 കര്‍ഷക ഗ്രൂപ്പുള്‍ക്കായി 164 യൂനിറ്റ് സാമഗ്രികളായിരുന്നു വിതരണം ചെയ്തത്. ഇതില്‍ ഒരു വര്‍ഷം കൊണ്ട് 11,600 കിലോയിലധികം തേന്‍ ഉല്‍പാദനം നടന്നു. 

ഹോര്‍ട്ടി കോര്‍പ്പ് തേനീച്ച കൃഷി പരിശീലകന്‍ ചാര്‍ളി മാത്യു ക്ലാസെടുത്തു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.പി.ജയബാലന്‍, ജില്ലാ പഞ്ചായത്ത് അംഗം അജിത്ത് മാട്ടൂല്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി.ചന്ദ്രന്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ വി.കെ.പീതാംബര ബാബു, കൃഷി വകുപ്പ് ഡിഡിഇ എ.കെ.വിജയന്‍ എന്നിവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.