കണ്ടങ്കാളി പെട്രോളിയം പദ്ധതി: വയല്‍രക്ഷാ മാര്‍ച്ച് സമാപിച്ചു

Tuesday 18 December 2018 8:57 pm IST

 

കണ്ണൂര്‍: കണ്ടങ്കാളി പെട്രോളിയം പദ്ധതിക്കെതിരെ നടത്തുന്ന വയല്‍രക്ഷാ മാര്‍ച്ച് ഇന്നലെ വൈകുന്നേരം കണ്ണൂര്‍ കലക്‌ട്രേറ്റിന് മുന്നില്‍ സമാപിച്ചു. വന്‍കിട പെട്രോളിയം ശേഖരണത്തിനായി 85 ഏക്കര്‍ വയല്‍ എണ്ണക്കമ്പനികള്‍ക്ക് വിട്ടുകൊടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് മൂന്ന് ദിവസത്തെ പദയാത്രയോടെ കളക്ടറേറ്റിലേക്ക് വയല്‍രക്ഷാ മാര്‍ച്ച് സംഘടിപ്പിച്ചത്. 

കഴിഞ്ഞ ശനിയാഴ്ച പയ്യന്നൂരില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. ഇന്നലെ രാവിലെ പാപ്പിനിശ്ശേരിയില്‍ നിന്നാരംഭിച്ച മാര്‍ച്ചിന്റെ സമാപനം കണ്ണൂര്‍ കലക്‌ട്രേറ്റിന് മുന്നില്‍ സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്തു. അതിസമ്പന്നര്‍ക്കു വേണ്ടിയുളള വികസനമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും അത്തരം വികസനം ജലവിരുദ്ധവും ജനവിരുദ്ധവുമാണെന്നും അദ്ദേഹം പറഞ്ഞു. പ്രഫ. കുസുമം ജോസഫ്, കെ.സി.ഉമേഷ് ബാബു, ഡോ.ഡി.സുരേന്ദ്രനാഥ്, കെ.രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ടി.പി.പത്മനാഭന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. അപ്പുക്കുട്ടന്‍ കാരയില്‍ സ്വാഗതം പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.