കല്ല്യാട് വിഷ്ണു-ശിവ ക്ഷേത്ര മഹോത്സവം 24 ന് ആരംഭിക്കും

Tuesday 18 December 2018 8:59 pm IST

 

ഇരിക്കൂര്‍: കല്ല്യാട് വിഷ്ണു-ശിവ ക്ഷേത്ര മഹോത്സവം 24 ന് ആരംഭിക്കും. 24 ന് വൈകുന്നേരം 4.30 ന് കല്ല്യാട് പുളളിവേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തില്‍ നിന്നും കലവറ നിറയ്ക്കല്‍ ഘോഷയാത്ര നടക്കും. രാത്രി 7 മണിക്ക് തായമ്പക, 8മണിക്ക് തിരുവാതിരക്കളി, എടക്കാട് രാധാകൃഷ്ണ മാരാറും സംഘവും അവതരിപ്പിക്കുന്ന ഓട്ടന്‍തുളളല്‍ എന്നിവ നടക്കും.

25 ന് വൈകുന്നേരം 5 മണിക്ക് തിരുനൃത്തം, രാത്രി 8മണിക്ക് തായമ്പക, 10 മണിക്ക് അഞ്ജലി കലാക്ഷേത്രം അവതരിപ്പിക്കുന്ന നൃത്തനിശ, 26 ന് രാവിലെ 10.30ന് അഡ്വ.കൃഷ്ണകുമാര്‍ പിലാത്തറയുടെ ആധ്യാത്മിക പ്രഭാഷണം, വൈകുന്നേരം 5 മണിക്ക് തിരുനൃത്തം, തുടര്‍ന്ന് ഹരിനാമകീര്‍ത്തനം, 8മണിക്ക് ആറാട്ട്തറ എഴുന്നളളത്ത്, 9.30 ന് തിരുനൃത്തം എന്നിവ നടക്കും. സമാപന ദിവസമായ 27ന് രാവിലെ 6.30 ന് നാരായണീയ പാരായണം, 10 മണിക്ക് ശ്രീഭൂതബലിക്ക് ശേഷം മേളത്തോടുകൂടി വിഷ്ണു ക്ഷേത്രത്തിലേക്ക് എഴുന്നളളത്ത്, രാത്രി 8മണിക്ക് തായമ്പക, 9മണിക്ക് തിടമ്പു നൃത്തം എന്നിവയും നടക്കും. ഉത്സവാഘോഷത്തിനുളള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയതായി ക്ഷേത്രക്കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.